ബെംഗളൂരു : കലബുറഗിയിലെ നാൽവാർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ ചിക്കൻപോക്‌സ് ബാധിച്ച് മരിച്ചു, മരിച്ചവരുടെ കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരി 17 ന് ഇമ്രാൻ പട്ടേൽ (13) ആണ് ആദ്യം ചിക്കൻപോക്‌സ് ബാധിച്ച് മരിക്കുന്നത്, പുറകേ ഇമ്രാന്റെ മൂത്ത സഹോദരൻ റഹ്മാൻ പട്ടേൽ (15) അതേ വൈറസ് ബാധിച്ച് ജനുവരി 31 ന് മരിച്ചു. മൃതദേഹത്തിൽ കറുത്ത പാടുകൾ കണ്ടതായും ഇരുവരെയും ചികിൽസയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.…
Read More