തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡിജിപി ബി സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണെന്നും വനിത എന്ന നിലയില്‍ സേനയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ അടിക്കടിയുണ്ടായ തീപിടുത്തം, താനൂര്‍ ബോട്ടപകടം ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നെന്നും ബി സന്ധ്യ പറഞ്ഞു. ബ്രഹ്മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്നും സന്ധ്യ പറഞ്ഞു. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയത് കുറ്റപത്രത്തിലെ അപാകത കൊണ്ടല്ല. എത്രയോ…
Read More