ബെംഗളൂരു: എപിഎംസി യാർഡിലെ തൊഴിലാളിയായ 33കാരനെ യശ്വന്ത്പൂരിനടുത്തുള്ള ഗോരഗുണ്ടെപാളയയിൽ എപിഎംസി യാർഡിന് സമീപം നിർത്തിയിട്ടിരുന്ന മിനി ബസിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തി. യശ്വന്ത്പൂർ സ്വദേശിയായ ചന്ദ്രുവിനെ അക്രമികൾ ഇരുമ്പ് ദണ്ഡുകൊണ്ട് പലതവണ അടിച്ചതായി ആർഎംസി യാർഡ് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബ്രേക്ക് ഡൗണായതിനെ തുടർന്ന് ദിവസങ്ങളോളം സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസ്സിൽ ചന്ദ്രുവിന്റെ വിശ്രമവേളയിൽ വിശ്രമിക്കുമ്പോളായിരുന്നു ആക്രമണം. ആക്രമണത്തിന് ഉപയോഗിച്ച വടി കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയട്ടുണ്ട്. കൊലയാളികളെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും…
Read More