കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ സിപിഎം വിശദീകരണ യോഗം ഇന്ന്. ആകാശിനെ തള്ളിപ്പറയാന്‍ പി.ജയരാജനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനം. പി.ജയരാജന്‍ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തില്ലങ്കേരി ടൗണിലാണ് രാഷ്ട്രീയ വിശദീകരണ യോഗം നടക്കുക. സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. അതേസമയം പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഇന്നലെ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു. ന്യായത്തിനൊപ്പം…
Read More