പൊതുനിരത്തിൽ പടുകൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചു; ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്

ബെംഗളൂരു : കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്. കഴിഞ്ഞ ആറിനു നടന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തിൽ 20-25 അടി ഉയരത്തിലുള്ള പടുകൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവ സർജയ്ക്കെതിരെ കേസെടുത്തത്. ബിബിഎംപിയുടെ മുൻകൂർ അനുമതിയില്ലാതെ ഹോർഡിങ്ങുകളോ ഫ്ലക്സ് ബാനറുകളോ ഉയർത്താൻ പാടില്ലെന്ന കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നു ബിബിഎംപി പുറത്തിറക്കിയ പുതിയ ബൈലോ പ്രകാരം, പ്രത്യേകമായി നീക്കിവച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ പൊതു ഇടങ്ങളിൽ പരസ്യബോർഡുകളോ ഹോർഡിങ്ങുകളോ സ്ഥാപിക്കാൻ പാടില്ല

Read More
Click Here to Follow Us