ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലയാളികൾ ഉപയോഗിച്ച ബൈക്ക് ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. രണ്ട് പേർ ഈ ബൈക്കിൽ ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലൂടെ പോകുന്നത് കണ്ടു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി. ഗൗരി ലങ്കേഷിന്റെ അയൽവാസിയായ വെങ്കണ്ണ ആണ് കോടതിയിൽ മൊഴി നൽകിയത്. കൊലയാളികൾ ഹെൽമെറ്റ് ധരിച്ചതിനാൽ ഇവരുടെ മുഖം വ്യക്തമായില്ലെന്നും വെങ്കണ്ണ പറഞ്ഞു. 2017 സെപ്റ്റംബർ 5 നായിരുന്നു രാജരാജേശ്വരി നഗറിലെ വസതിയ്ക്ക് മുൻപിൽ ഗൗരി വെടിയേറ്റ് മരിച്ചത്. 2018 ൽ ആണ് കൊലയാളികൾ സഞ്ചരിച്ച ബൈക്ക് മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്തത്.
Read More