അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയും.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയുമായി വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റ് അംഗണത്തിൽ വച്ച് നടക്കും. ഇന്ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ബേക്കിങ്, കുട്ടികൾക്കായുള്ള പ്രഛന്ന വേഷം, കരോൾ ഗാന മൽസരങ്ങളും സ്റ്റേജ് ഗ്രോമുകളും അരങ്ങേറും. നാളെ നടക്കുന്ന പുതുവൽസരാഘോഷത്തിൽ “രാസവികൽപ്പം” നൃത്ത വിദ്യാലയത്തിലെ ശ്രീമതി സൗമ്യനായർ പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ അരങ്ങിലെത്തും. കൈരളി ഡാൻസ് പാർട്ടി ഫെയിം ശ്രീ ജിനുപ് പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ ഫ്യൂഷൻ ഡാൻസ് ആണ് രണ്ടാം ദിവസത്തെ പ്രധാന ആകർഷണം.

Read More

ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയ്യപ്പ സംരക്ഷണ സമിതി പ്രതിഷേധിച്ചു.

ബെംഗളൂരു : ശബരിമല സന്നിധാനത്ത്  യുവതികളെ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് അയ്യപ്പ സംരക്ഷണ സമിതി ധർണ നടത്തി.സംസ്ഥാന അംഗം ഡോ: വി.ബി.ആരതി ഉൽഘാടനം ചെയ്തു. ഹിന്ദു ജാഗരണ വേദികെ സംസ്ഥാന സഞ്ചാലത് ഉല്ലാസ് ,സമിതി പ്രസിഡന്റ് ശ്രീധർ,ഹരിനായർ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

2 കിലോമീറ്റർ ദൂരത്തിൽ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും വിൽപന ചന്ത;”ചിത്രസന്തെ”ഈ ഞായറാഴ്ച കുമാരകൃപ റോഡിൽ;

ബെംഗളൂരു : പ്രശസ്തമായ ഈ വർഷത്തെ ചിത്ര സന്തെ കുമാര കൃപ റോഡിൽ ഈ ഞായറാഴ്ച്ച നടക്കും ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ 2 കിലോമീറ്റർ ദൂരത്ത് 1500 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കും.ആക്രിലിക്, ഓയിൽ കളർ, വാട്ടർ കളർ, ചുമർചിത്രങ്ങൾ, മൺ ശിൽപങ്ങൾ, കാർട്ടൂണുകൾ എന്നിവ പ്രദർശിപ്പിക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പരിപാടി. കഴിഞ്ഞ തവണ 4 ലക്ഷം പേർ പങ്കെടുത്തു.

Read More

കേരള സമാജത്തിന്റെ കവിയരങ്ങ് ജനുവരി 6ന് ഇന്ദിരാ നഗറിൽ;കവി മധുസൂദനൻ നായർ പങ്കെടുക്കും.

ബെംഗളൂരു കേരളസമാജം സംഘടിപ്പിക്കുന്ന കവിയരങ്ങ് ജനുവരി ആറിന് രാവിലെ 10-ന് ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. കവി വി. മധുസൂദനൻ നായർ ഉദ്ഘാടനംചെയ്യും. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷനാകും. ഗോവയിൽനിന്നുള്ള കവയിത്രി രാജേശ്വരിയും ബെംഗളൂരുവിലെ മറ്റു കവികളും കവിതകൾ അവതരിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9845222688, 9845263546.

Read More

ബാംഗ്ലൂര്‍ മലയാളി ക്ലബ്‌ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മീറ്റ്‌ ഇന്ന് നാലുമണിക്ക് ജയനഗറില്‍.

ബെംഗളൂരു :നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക്‌ കൂട്ടായ്മയായ ബാംഗ്ലൂര്‍ മലയാളി ക്ലബ്ബിന്റെ സൌഹൃദ മീറ്റ്‌ ഇന്ന് ജയനഗറില്‍ നടക്കും.പ്രതിക്ക് കംഫര്‍ട്ട്സ് ആന്‍ഡ്‌ പാര്‍ട്ടി ഹാളില്‍ ആണ് പരിപാടി. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി പത്തുമണിക്കാണ് അവസാനിക്കുക.

Read More

പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.

ബെംഗളൂരു : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ചാത്തുക്കുട്ടി പുരസ്‌കാരം. സ്വാതന്ത്ര്യ സമരസേനാനിയും വൈക്കം സത്യാഗ്രഹ സമര നേതാക്കളിൽ ഒരാളുമായ ടി. വി ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിവർത്തനത്തിനുള്ള പുരസ്‌കാരമാണ് ഉദ്യാന നഗരിയുടെ സ്വകാര്യ അഹങ്കാരമായ സുധാകരൻ രാമന്തളിക്ക് ലഭിച്ചത്. “രാമപുരത്തിന്റെ കഥ”ആണ് സുധാകരൻ രാമന്തളിയുടെ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി.കന്നഡ ഭാഷയിലുള്ള നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ ജേതാവായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യ, മഹമ്മൂദ് ഗാവാൻ, ശിവനദാംഗൂര തുടങ്ങിയ പ്രശസ്തമായ കന്നഡ ഭാഷയിലുള്ള രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്…

Read More

നവ്യാനുഭവം പകർന്ന് ലോർഡ് ഓഫ് ലങ്ക

ബെംഗളൂരു:കലാപ്രേമികൾക്ക് നവ്യാനുഭവംപകർന്ന് നൃത്തസംഗീതനാടകം ‘ലോർഡ് ഓഫ് ലങ്ക’. ചൗഡയ്യ മെമ്മോറിയൽ ഹാളിൽ അരങ്ങേറി. ‘ലോർഡ് ഓഫ് ലങ്ക’.യിൽ രാവണനെ കേന്ദ്രകഥാപത്രമാക്കി മീനാദാസ് നാരായണൻ സംവിധാനം ചെയ്ത ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ആർട്‌സാണ് വേദിയിലെത്തിച്ചത്. 65-ഓളം മുൻനിര കലകാരന്മാർ വേഷമണിഞ്ഞ നൃത്തനാടകത്തിൽ ഇന്ത്യയിലെ വിവിധ നൃത്ത രൂപങ്ങളും അവതരിപ്പിച്ചു. ശ്രീലങ്കയുടെ തനത് ശൈലിയിലുള്ള നൃത്തരൂപവും ഒരുക്കിയിരുന്നു.

Read More

കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോഹിനിയാട്ടം ശില്പശാലക്ക് തിരിതെളിഞ്ഞു.

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാശ്രീ പുരസ്കാരജേതാവും മോഹിനിയാട്ടം നർത്തകിയുമായ സുനന്ദ നായരുടെ മോഹിനിയാട്ടം ശില്പശാല ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഉത്ഘാടന ചടങ്ങില്‍  കേരളസമാജം പ്രസിഡന്റ്‌ സി. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സുനന്ദ നായർ ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ്‌ സി.എച്ച്. പത്മനാഭൻ, അനീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശില്പ ശാല വ്യാഴാഴ്ച സമാപിക്കും.

Read More

പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം; ഡിസംബർ 29ന്

ബെംഗളൂരു: ഡിസംബർ 29, 30 തീയതികളിൽ പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം നടക്കും. കൈരളി കലാസമിതി സ്കൂൾ ഹാളിൽ 29-ന് വൈകുന്നേരം മൂന്നിന് മലയാളം മിഷൻ ഡയറക്ടർ ഡോ. സുജസൂസൺ ജോർജ് ഉദ്ഘാടനംചെയ്യും. പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. ടി.പി. ശങ്കരൻകുട്ടി പി.ടി.ബി. സ്മൃതി പ്രഭാഷണം നടത്തും. സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ സി.പി. രാധികൃഷ്ണൻ അധ്യക്ഷതവഹിക്കും.

Read More

ഇന്റർ കരയോ​ഗം ഫുട്ബോൾ ടൂർണ്ണമെന്റ്

ബെംഗളൂരു: തിപ്പസാന്ദ്ര കരയോഗത്തിന്റെ നേതൃത്വത്തിൽ കെ.എൻ.എസ്. എസ്.സി.വി. രാമൻ നഗർ നടന്ന ഇന്റർ കരയോഗം ഫുട്‌ബോൾ ടൂർണമെന്റ് വൈസ് ചെയർമാൻ ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈശാഖ്സുരേഷ് പുത്തൻ, എന്നിവർ പങ്കെടുത്തു. ഹൊരമാവ്, തിപ്പസാന്ദ്ര, ഹലസൂരു, ചന്ദാപുര, മത്തിക്കരെ, വിമാന പുര, ദൂരവാണിനഗർ എന്നീ കരയോഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹൊരമാവ് ടീം ഓവറോൾ കിരീടം നേടി. തിപ്പസാന്ദ്ര ടീം റണ്ണറപ്പായി. സീനിയർ വിഭാഗത്തിൽ തിപ്പസാന്ദ്ര ടീം വിജയിച്ചു മത്തിക്കര ടീം റണ്ണറപ്പായി.

Read More
Click Here to Follow Us