ന്യൂ ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും. വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട 15 പേരിൽ മലയാളികൾ. വിജയ് നായർ അഞ്ചാം പ്രതിയും അരുൺ രാമചന്ദ്രപിള്ള 14-ാം പ്രതിയുമാണ്. കേസിലെ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി എക്സിക്യൂട്ടീവുകൾ, ഡീലർമാർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. 2021 നവംബറിൽ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്…
Read MoreAuthor: News Desk
മത്സ്യത്തൊഴിലാളികളുടെ സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ചയ്ക്കകം മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒമ്പതംഗ സംഘമാണ് ചർച്ചയ്ക്കെത്തിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം പിൻവലിക്കുകയുള്ളൂവെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവാണെന്നും ലത്തീൻ അതിരൂപത പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണയായി.…
Read Moreബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ജാവേദ് അക്തര്‍
ന്യൂ ഡൽഹി: 2002ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ സമൂഹത്തിൽ സ്വതന്ത്ര്യരായി നടക്കുന്നതിനെതിരെ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഓഗസ്റ്റ് 15നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ‘അഞ്ച് മാസം ഗർഭിണിയായ ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു, അവരുടെ കുടുംബാംഗങ്ങളെ കൊന്നു. ഇപ്പൊൾ അതേ കേസിലെ 11 പ്രതികളും സമൂഹത്തിൽ സ്വതന്ത്രരായി നടക്കുകയാണ്. അവരെ പൂമാലയിട്ട് ആളുകൾ സ്വീകരിക്കുന്നു. ഒരിക്കലും സത്യം മറച്ചുവെക്കരുത്. ആലോചിക്കൂ. ഈ സമൂഹത്തിന് ശരിക്കും എന്തോ പ്രശ്‌നമുണ്ട്’ അദ്ദേഹം ട്വിറ്ററിൽ…
Read Moreആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്
കോഴിക്കോട് ആവിക്കല്‍തോട് ജനകീയ സമരത്തിന് പിന്തുണയുമായി യുഡിഎഫ്. ഉമ്മൻചാണ്ടി ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതികൾ നടപ്പാക്കുമായിരുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൊണ്ടുവരേണ്ട പദ്ധതിയാണ് മലിനജല പ്ലാന്‍റുകൾ. സർക്കാർ പിടിവാശി ഒഴിവാക്കി ചർച്ചയ്ക്ക് തയ്യാറാവണം. പകരം സ്ഥലം കാണിച്ചു കൊടുക്കാനും തയ്യാറാണെന്ന് യുഡിഎഫ് പറഞ്ഞു.
Read Moreപ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ പൊലീസുകാരന് സസ്പെൻഷൻ
ഭോപാല്‍: കൊലക്കേസ് പ്രതിയെ കണ്ടെത്താൻ ആൾദൈവത്തിന്‍റെ സഹായം തേടി ആശ്രമം സന്ദർശിച്ചതിന് മധ്യപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. 17 വയസുകാരിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഛത്തപൂരിലെ ബമിത പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മ ആൾദൈവത്തെ സമീപിച്ചത്. അനിൽ ശർമയും ആള്‍ദൈവമായ ബാബ പണ്ഡോഗര്‍ സര്‍ക്കാറും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അസി. സബ് ഇൻസ്പെക്ടർ അനിൽ ശർമ്മയെ സസ്പെൻഡ് ചെയ്തത്. ചിത്രം കടപ്പാട്: ട്വിറ്റർ വീഡിയോ
Read Moreഫീസ് നൽകാത്തതിന് അധ്യാപകന്റെ മർദ്ദനം; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശ്: അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാറയ്ചിൽ ഫീസ് അടയ്ക്കാത്തതിന് 13 വയസുകാരനെ അധ്യാപകൻ മർദ്ദിച്ചിരുന്നു. ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ അനുപം പഥക് അറസ്റ്റിലായി. സംഭവത്തിൽ കുട്ടിയുടെ പരിക്കുകൾ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രതിമാസം 250 രൂപ സ്കൂൾ ഫീസായി നൽകാത്തതിന്റെ പേരിൽ അധ്യാപകൻ സഹോദരനെ മർദ്ദിച്ചെന്നും അത് ഓൺലൈനിൽ അടച്ചിരുന്നുവെന്നും എന്നാൽ അധ്യാപകൻ ഇക്കാര്യം മനസിലാക്കാതെ സഹോദരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും സഹോദരൻ രാജേഷ്…
Read Moreക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു
എറണാകുളം: മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു. എറണാകുളം മാമംഗലത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സൈനിക ഉദ്യോഗസ്ഥയായ ഭാര്യ ഗോപി ചന്ദ്ര നിർമ്മലിനെ സല്യൂട്ട് നൽകി യാത്രയാക്കി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചത്. കളക്ടർ രേണു രാജ് മുഖ്യമന്ത്രിക്ക് വേണ്ടി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ്, എറണാകുളം എം പി ഹൈബി ഈഡൻ, മറ്റ്…
Read Moreഓപ്പറേഷന്‍ ശുഭയാത്ര: ഇനി 24 മണിക്കൂറും സേവനം ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്സും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ശുഭ യാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും ഇ-മെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് ഇനി വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റുകളും വിസ തട്ടിപ്പുകളും സംബന്ധിച്ച് നേരിട്ട് പരാതി നൽകാം. പ്രവാസികൾക്ക് [email protected], [email protected] എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പരാതികൾ അറിയിക്കാം. വിദേശത്ത് വിസ തട്ടിപ്പുകളും തൊഴിൽ തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി നോർക്ക റൂട്ട്സ്, വിദേശകാര്യ…
Read Moreജിബൂട്ടിയിൽ ചൈനയുടെ നാവിക താവളം: ലക്ഷ്യം ഇന്ത്യയോ?
ജിബൂട്ടി: ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിതമായ ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിൽ എത്തിയതായി റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകൾക്കും ഇവിടെ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ജിബൂട്ടിയിലെ നാവിക താവളം ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളമായാണ് അറിയപ്പെടുന്നത്. ഏകദേശം 590 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിക്കുന്ന എയർബേസിന്‍റെ നിർമ്മാണം 2016 ൽ ആരംഭിച്ചു. ഏദൻ ഉൾക്കടലിനെയും ചെങ്കടലിനെയും വേർതിരിക്കുന്ന തന്ത്രപ്രധാനമായ ബാബ്-എൽ-മണ്ടേബ് കടലിടുക്കിലാണ് സൈനിക താവളം സ്ഥിതിചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ ഏറ്റവും നിർണായകമായ…
Read Moreകെ.ടി ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ വീണ്ടും പരാതി
ഡൽഹി: ആസാദ് കശ്മീർ പരാമർശത്തിന്‍റെ പേരിൽ കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാത്തതിൽ പരാതി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ ജി എസ് മണി ഡൽഹി കമ്മീഷണര്‍ക്ക് പരാതി നൽകിയിരുന്നു. ഡൽഹിയിലെ തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. കശ്മീർ സന്ദർശനത്തിന് ശേഷം കെ.ടി ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. പാക് അധിനിവേശ കശ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീർ പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്നാണ് ജലീൽ വിശേഷിപ്പിച്ചത്.
Read More