ഹിജാബ് വിവാദം, 2 കുട്ടികൾക്ക് എൻഒസി യും ഒരാൾക്ക് ടിസി യും നൽകി ; പ്രിൻസിപ്പൽ അനസൂയ റായി

ബെംഗളൂരു: ഹിജാബ് വിലക്കിയതിനെതിരെ കർശനമായി വാര്‍ത്താസമ്മേളനം നടത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്ക് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളേജ് ടിസി നല്‍കി.

കേരളത്തില്‍ നിന്നുള്ള എംഎസ്സി കെമിസ്ട്രി പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ടിസി വാങ്ങിയത്.

രണ്ട് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിയ്ക്കാതെ പഠിക്കാന്‍ വരാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ മറ്റ് കോളേജുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ എന്‍ഒസി വാങ്ങി. ഹിജാബിന് അനുകൂലമായി വാര്‍ത്താസമ്മേളനം നടത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ കോളേജ് അധികൃതര്‍ക്ക് മാപ്പ് എഴുതി നല്‍കി. യൂണിഫോം വ്യവസ്ഥ പിന്തുടര്‍ന്ന് പഠിച്ചോളാമെന്നും ഈ വിദ്യാര്‍ത്ഥിനി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ ചേര്‍ന്നതായി കോളേജ് പ്രിന്‍സിപ്പല്‍ അനസൂയ റായി പറഞ്ഞു.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

എന്‍ഒസി ഉണ്ടെങ്കിലേ ഒരു കോളേജ് വിട്ടുപോയാല്‍ മറ്റൊരു കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയൂ. മറ്റ് ഏതെങ്കിലും കോളേജ് അഡ്മിഷന്‍ നല്‍കിയാല്‍ ഉടനെ കോളേജില്‍ നിന്നും ഇവര്‍ക്ക് ടിസി നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹൈക്കോടതി വിധി പാലിക്കാൻ ആണ് കോളേജിന്റെ തീരുമാനം.

35 വര്‍ഷമായി കോമേഴ്സ് അധ്യാപികയായിരുന്നു അനസൂയ റായി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2021ല്‍ യൂണിവേഴ്സ്റ്റി കോളേജില്‍ പ്രിന്‍സിപ്പലായി എത്തിയ ഇവര്‍ അങ്ങേയറ്റം സമര്‍പ്പിതമനസ്കയായി വിദ്യാഭ്യാസപ്രവര്‍ത്തനം നടത്തുന്നതിന്‍റെ പേരില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിനെ അറിവിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts