ഒരു സ്കൂട്ടറിൽ ആറു പേർ, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി വീഡിയോ

മുംബൈ : ഒരു സ്കൂട്ടറില്‍ ആറുപേര്‍, കൂട്ടത്തിലൊരാള്‍ മറ്റൊരാളുടെ തോളിലാണ് ഇരിക്കുന്നത്, രാജ്യത്തെ ഗതാഗത നിയമങ്ങളെ കാറ്റില്‍ പറത്തുന്ന യാത്ര എന്ന് വേണം പറയാന്‍.

തിരക്കേറിയ റോഡിലാണ് ഈ അഭ്യാസം നടന്നത്. രമണ്‍ദീപ് സിങ് ഹോറ എന്നയാളാണ് മുംബൈയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. മുംബൈ ട്രാഫിക് പോലീസിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ട്രാഫിക് പോലീസ് ട്വീറ്റിന് മറുപടി മറുപടിയും നല്‍കി.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

വിവരങ്ങള്‍ അറിയുന്നതിനായി കോണ്‍ടാക്‌ട് വിശദാംശങ്ങള്‍ ചോദിച്ചു. നിരവധിപ്പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. ഇവര്‍ക്ക് കാറായിരുന്നു ഉള്ളതെങ്കില്‍ എത്രപേരെ കയറ്റുമായിരുന്നു എന്നാണ് ഒരാള്‍ ചോദിക്കുന്നത്. രാജ്യത്ത് ഡ്രൈവറെക്കൂടാതെ ഒരു യാത്രക്കാരനെ കൂടിയാണ് ഇരുചക്രവാഹനങ്ങളില്‍ അനുവദിക്കുന്നത്. എന്നാൽ റോഡ് നിയമങ്ങൾ തങ്ങൾക്ക് ബാധകം അല്ലെന്ന രീതിയിൽ ആണ് കഴിഞ്ഞ ദിവസം റോഡിൽ അരങ്ങേറിയ ഇവരുടെ അഭ്യാസപ്രകടനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
[masterslider id="10"]

Related posts

Click Here to Follow Us