തകർന്ന സ്റ്റേഡിയത്തിന്റെ മേൽക്കൂര ശരിയാക്കേണ്ടത് കോർപ്പറേഷൻ: ബിബിഎംപി

കർണാടക തലസ്ഥാനമായ എച്ച്എസ്ആർ ലേഔട്ടിലുള്ള അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിന്റെ ടെൻസൈൽ മേൽക്കൂര മെയ് എട്ടിന് കനത്ത മഴയ്ക്കും കാറ്റിനും ഇടയിൽ തകർന്നുവീനിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി പൗരസമിതി പണം ചെലവഴിക്കില്ലെന്നും പകരം മുഴുവൻ ചെലവും കരാറുകാരൻ വഹിക്കുമെന്നും നാഥ് വ്യാഴാഴ്ച അറിയിച്ചു.

അറ്റകുറ്റപ്പണികൾക്കായി ബിബിഎംപി ഒരു പൈസ പോലും ചെലവഴിക്കില്ലന്ന് വ്യക്തമാക്കിയ അദ്ദേഹം തകർച്ചയുടെ കാരണം അറിയാൻ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും. ഘടനാപരമായ പിഴവുകളോ മറ്റെന്തെങ്കിലും കാരണമോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണം പൂർത്തിയായാൽ മാത്രമേ അറിയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

കബഡി കോർട്ട്, വോളിബോൾ കോർട്ട്, പത്ത് ഫ്ലഡ് ലൈറ്റുകൾ, പ്രേക്ഷക ഗാലറിയിൽ ടെൻസൈൽ റൂഫ് എന്നിവ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചട്ടുണ്ട്. കരാറുകാരനാണ് അറ്റകുറ്റപ്പണി നടത്തേണ്ടതിന് പുറമെ സ്റ്റേഡിയത്തിൽ ബാക്കിയുള്ള ജോലികളും പൂർത്തിയാക്കേണ്ടത് ഉണ്ടെന്നും എച്ച്എസ്ആർ ലേഔട്ടിലെ സ്റ്റേഡിയം പരിശോധിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us