ബാംഗ്ലൂർ ഡേയ്‌സിലെ നായ സിംബ ഇനി ഓർമ 

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. ചിത്രത്തില്‍ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ ഇനി ഇല്ല.

കഴിഞ്ഞ ദിവസമാണ് നായ ചത്തത്. സിംബ എന്ന് പറയുന്നത് ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായയായിരുന്നു. ‘ബാംഗ്‌ളൂര്‍ ഡേയ്സി’ലേക്ക് അണിയറപ്രവര്‍ത്തകര്‍ ഒരു വയസ്സുള്ളപ്പോഴാണ് സിംബയെ തിരഞ്ഞെടുത്തത്. നാലു കന്നഡ സിനിമയിലും ബെംഗളൂരു ഡേയ്സിന് പിന്നാലെ സിംബ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

  ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ

സിംബ അഭിനയിച്ച മറ്റ് സിനിമകള്‍ നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു. ഇതിലൂടെ നിരവധി പുരസ്‌കാരങ്ങളും സിംബയ്ക്ക് ലഭിച്ചിട്ടുണ്ട്.

സിംബയുടെ പരിശീലകന്‍ ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് . 30 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ നായയ്ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജെ.പി നഗർ മുതൽ കോറമംഗല വരെ ആ ഓട്ടോ ഡ്രൈവർ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഒന്ന്; ഒരു യാത്ര പ്രിയങ്കയുടെ ജീവിതം മാറ്റിയത് എങ്ങനെ?
[masterslider id="10"]

Related posts

Click Here to Follow Us