കർണാടകയിലെ മുസ്ലിമിനു കേരളത്തിലെ സംവരണത്തിന് അർഹതയില്ല ; സുപ്രീംകോടതി

ന്യൂഡൽഹി : കേ​ര​ള​ത്തി​ല്‍ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​സ്‌​ലിം​ക​ള്‍​ക്ക് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഉത്തരവ്.

താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സം​വ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് സം​വ​ര​ണം ല​ഭി​ക്കി​ല്ലെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു.

സം​വ​ര​ണം ഓ​രോ സം​സ്ഥാ​ന​ത്തെ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ബി. ​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​നെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദ് ചെയ്തിരുന്നു . ഇ​തി​നെ​തി​രെ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യും, മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us