ലഹരി ഉൾപ്പന്നങ്ങളുടെ കച്ചവടം, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി കച്ചവടം പോലീസ് പിടിയിലായി. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേരാണ് കുടുങ്ങിയത്.

കഴിഞ്ഞ കുറെ കാലമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇവര്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാലാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ഇവരുടെ മൊബെല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്താണ് എക്‌സൈസ് തന്ത്ര പരമായി ഇവരെ പിടികൂടിയത്.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

ഇവരില്‍ നിന്ന് കഞ്ചാവ് ശേഖരവും ഹൊറൈയ്‌നും കൈയോടെ പിടികൂടിയിട്ടുണ്ട്. മംഗളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.

ഒരു കിലോ 150 ഗ്രാം കഞ്ചാവു ശേഖരവുമായി പശ്ചിമബംഗാള്‍ മൂര്‍ ഷിദ ബദ് മഹേഷലി സ്വദേശി അലമഗീര്‍ മൂന്ന് ഗ്രാം ഹൊ റോയിനും 20 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സുട്ടി സ്വദേശി മസുംരാണ എന്നിവരെയാണ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

പയ്യന്നൂര്‍ പെരുമ്പകോറോം റോഡില്‍ വച്ചാണ് വില്‍പ്പനയ്ക്കായി മയക്കുമരുന്നുമായി സഞ്ചരിക്കവേ ഇരുവരും എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us