ചെന്നൈയിലെ രാജീവ് ഗാന്ധി ജിജിഎച്ചിൽ തീപിടിത്തം, രോഗികളെയെല്ലാം ഒഴിപ്പിച്ചു

ചെന്നൈ : ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ (ജിജിഎച്ച്) ഏപ്രിൽ 27 ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ ടവർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ശസ്ത്രക്രിയാ വാർഡിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തുകയും എല്ലാ രോഗികളും കൃത്യസമയത്ത് ഒഴിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി, ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്), മേയർ, ആരോഗ്യ സെക്രട്ടറി എന്നിവർ സ്ഥലത്തെത്തി.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

“ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണത്തിലാണ്. പഴയ ശസ്ത്രക്രിയാ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഞങ്ങൾ പ്രദേശത്തെ സമഗ്രമായ ശുചീകരണം നടത്തുകയും തുടർന്ന് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുകയും ചെയ്യും. തീപിടിത്തം ഉണ്ടായപ്പോൾ എല്ലാ രോഗികളും പുറത്തെത്തി, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ”ആരോഗ്യ സെക്രട്ടറി ഡോ രാധാകൃഷ്ണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു
[masterslider id="10"]

Related posts

Click Here to Follow Us