റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: മഗഡി റോഡിൽ വീരേഷ് സിനിമാസിന് സമീപം വ്യാഴാഴ്ച രാവിലെ 24കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മഗഡി റോഡ് അഞ്ചാം ക്രോസിൽ താമസിക്കുന്ന ഉമേഷാണ് മരിച്ചത്. ഗുഡ്സ് ഡ്രൈവറായി ജോലിചെയ്യുന്ന ഉമേഷിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൂക്കിലും വായിലും മുറിവുകളുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി ഉമേഷ് ഒരു വിവാഹത്തിൽ പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെ അച്ഛനെ വിളിച്ച് കുറച്ച് സമയത്തിന് ശേഷം വീട്ടിലെത്തുമെന്ന് പറഞ്ഞതായും കൂടാതെ 50 മിനിറ്റിനുശേഷം ഫോണിൽ ചില സുഹൃത്തുക്കളുമായി സംസാരിച്ചതായും പോലീസ് അറിയിച്ചു. തുടർന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

മദ്യപാനിയായിരുന്ന ഉമേഷ് മദ്യലഹരിയിൽ ബാലൻസ് തെറ്റി റോഡിൽ വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വീഴ്ചയെ തുടർന്നാണ് മുറിവുകൾ ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായി പോലീസ് പറഞ്ഞു. ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
[masterslider id="10"]

Related posts