ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന വയോധികൻ കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: രാജഗോപാലനഗറിലെ ഹെഗ്ഗനഹള്ളി മെയിൻ റോഡിലെ ഫുട്പാത്തിൽ വയോധികനായ കൃഷ്ണപ്പയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കൊലയാളികൾ കൃഷ്ണപ്പയുടെ തല കല്ലുകൊണ്ട് ചതച്ചതാണെന്നാണ് കരുതുന്നതെന്ന് രാജഗോപാലനഗർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തുംകുരുവിലെ സിറ സ്വദേശിയായ കൃഷ്ണപ്പ തിങ്കളാഴ്ച രാത്രി ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു വഴിയാത്രക്കാരനാണ് രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന കൃഷ്ണപ്പയെ കണ്ടത്തിയതും പോലീസിനെ വിളിക്കുകയും ചെയ്തത്.

  സ്വര്‍ണവില കൂടി

കൃഷ്ണപ്പയെ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. കൃഷ്ണപ്പയെ ആരാണ് കൊലപ്പെടുത്തിയത്, എന്തിനാണ് കൊലപ്പെടുത്തിയത് എന്നതിനെ കുറിച്ച് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. അന്വേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി
[masterslider id="10"]

Related posts

Click Here to Follow Us