തെരുവ് നായയ്ക്ക് നേരെ ആസിഡ് ആക്രമണം; 5 പേർക്കെതിരെ കേസ്

ബെംഗളൂരു : തെരുവ് നായയെ മർദിക്കുകയും ആസിഡ് ഒഴിക്കുകയും ചെയ്ത അഞ്ച് പേർക്കെതിരെ പോലീസ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ബനശങ്കരി പോലീസ് ആണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

മാർച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കർ നഗറിൽ വെച്ചാണ് പ്രതികൾ തെരുവ് നായയെ അകാരണമായി മർദിക്കുകയും, നായ്ക്ക് നേരെ ആസിഡും പെട്രോളും ഒഴിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നു.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

എന്നാൽ സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ യുവതി പോലീസിൽ പരാതി നൽകുകയും തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്ഥിരമായി മദ്യപിച്ച് രാത്രിയിൽ തെരുവിലൂടെ നടക്കുക്കുകയും തെരുവ് നായ്ക്കളെ ഇളക്കിവിട്ട് അവരെ മർദിക്കുകയും ചെയ്യുന്നത് ഒരു വിനോദമായി പ്രതികൾ കണ്ടിരുന്നതായി പോലീസ് പറഞ്ഞു.

പരിക്കേറ്റ അഞ്ച് വയസ്സുള്ള ആൺ നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
[masterslider id="10"]

Related posts

Click Here to Follow Us