കർണാടകയിൽ അടുത്ത രണ്ട് ദിവസങ്ങളിലായി മഴയ്ക്ക് സാധ്യത: ഐഎംഡി

ബെംഗളൂരു: പെട്ടെന്നുള്ള നേരിയ മഴയും മേഘാവൃതമായ ആകാശവും താപനിലയിലെ ഇടിവും വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ പല ഭാഗങ്ങളിലായി കാണപ്പെട്ടു. തെക്കൻ തമിഴ്‌നാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നാണ് ഈ ആശ്ചര്യം ഉണ്ടായതെന്നും ഇതോടെ തെക്കൻ കർണാടകത്തിന്റെ ചില ഭാഗങ്ങളിലായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാൽ ഹെഡ് ഓഫീസ്, എച്ച്എഎൽ എയർപോർട്ട്, കെഐഎ എന്നീ മൂന്ന് ഐഎംഡി ഒബ്സർവേറ്ററികളിൽ വ്യാഴാഴ്ച വൈകീട്ട് 5.30 വരെ മഴ രേഖപ്പെടുത്തിയിട്ടില്ല.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

ചിക്കബെല്ലാപ്പൂർ, കോലാർ, ബെംഗളൂരു, പരിസര പ്രദേശങ്ങൾ എന്നിവയുടെ ചില ഭാഗങ്ങളിലായിട്ടാണ് അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയ മഴ ലഭിക്കാൻ സാധ്യത. ശൈത്യകാലത്ത് ചെറിയ മഴ അനുഭവപ്പെടുന്നത് അസാധാരണമല്ലന്നും എന്നാൽ മാറുന്ന കാലാവസ്ഥ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാൽ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണം, അധികൃതർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്
[masterslider id="10"]

Related posts

Click Here to Follow Us