തമിഴ്‌നാട്ടിൽ രണ്ട് കൊലക്കേസ് പ്രതികളെ വെടിവെച്ചുകൊന്നു,

ചെന്നൈ: ചെങ്കൽപട്ട് ജില്ലയിൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ രണ്ട് പേർ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഒരു ദിവസം മുമ്പ് രണ്ട് കൊലപാതകങ്ങൾ നടത്തിയ രണ്ട് പേർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിന് വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു.

എം കാർത്തിക് എന്ന ‘അപ്പു’ കാർത്തിക് (32), എസ് മഹേഷ് (22) എന്നിവരെ ഇരട്ടക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ് എന്ന ബിനു, മൊയ്തീൻ എന്നിവരെന്ന് ഉത്തരമേഖലാ ഐജി സന്തോഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം ഇവരെ പിടികൂടിയപ്പോൾ ദിനേശും മൊയ്തീനും കത്തിയും നാടൻ ബോംബും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ആക്രമത്തിൽ രണ്ട് പോലീസുകാർക്കും ഹെഡ് കോൺസ്റ്റബിൾ സുരേഷ് കുമാറിനും ഭരത് കുമാറിനും പരിക്കേറ്റു.
ഇരുപ്രതികളും പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയായിരുന്നു എന്നും, ഇത് ദിനേശിന്റെയും മൊയ്തീന്റെയും മരണത്തിലേക്ക് നയിച്ചു എന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരായ ജെസീക്കയും, മാധവനും അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts