അഭ്യാസത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഏഴുവയസ്സുകാരി മരിച്ചു

ബെംഗളൂരു∙ ഒറ്റച്ചക്രത്തിൽ വീലി അഭ്യാസം നടത്തിയ ബൈക്കിടിച്ച് ഉത്തരഹള്ളിയിൽ ഏഴ വയസ്സുകാരി മരിച്ചു. മാരനായകനഹള്ളി കോളനി നിവാസിയായ വി.സഹനയാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച വീട്ടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് ബൈക്ക് പാഞ്ഞു കയറുകയായിരുന്നെന്നു ചിക്കജാല പൊലീസ് പറഞ്ഞു. പരുക്കേറ്റ സഹനയെ യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരക്കേറിയ റോഡുകളിലും മറ്റും ഇരുചക്രവാഹനത്തിന്റെ മുൻചക്രം വായുവിലേക്കുയർത്തി അമിതവേഗത്തിൽ യുവാക്കൾ പായുന്ന വീലി അഭ്യാസം ബെംഗളൂരുവിൽ പതിവാണ്. ഇതു തടയുന്നതിനായി പൊലീസ് പ്രഖ്യാപിച്ച കർശന ശിക്ഷാനടപടികൾ കടലാസിൽ ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

ലൈസൻസ് എടുക്കാൻ പോലും പ്രായം തികയാത്തവരാണ് ഈ അഭ്യാസത്തിൽ ഏർപ്പെടുന്നവരിൽ ഭൂരിപക്ഷവുമെന്നു പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.ഇങ്ങനെയുള്ള ആയിരക്കണക്കിനു കേസുകളാണു നഗരപരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

(കൊടുത്തിരിക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവതിന്റെത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts