കുതിച്ചുയർന്ന് തക്കാളി വില ; കിലോയ്ക്ക് 100 രൂപ

ബെംഗളൂരു : നിർത്താതെ പെയ്യുന്ന മഴ സംസ്ഥനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ, തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി. മഴയെ തുടർന്ന് ആവശ്യത്തിന് പച്ചക്കറികൾ വിപണിയിൽ എത്താത്തതാണ് വില കുത്തനെ ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ 15 ദിവസമായി സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുകയാണ്. കൃഷിയിടങ്ങളിലെ പച്ചക്കറി വിളകൾ വെള്ളത്തിനടിയിലായി, മിക്കതും നശിക്കുകയും ചെയ്തു.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

പച്ചക്കറികളിലും പഴവർഗങ്ങളിലും മഴയുടെ ആഘാതം സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹോർട്ടികൾച്ചർ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

“മഴ കാരണം ഇപ്പോൾ വില ഉയർന്നു. 20-50 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഗുണനിലവാരമനുസരിച്ച് 70-110 രൂപയായി. മഴയാണ് ഇതിന് പ്രധാന കാരണം. ഒരു മാസത്തേക്ക് ഇത് ഇതുപോലെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” തക്കാളിക്ക് പുറമെ ഒട്ടുമിക്ക പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ടെന്നും ബെംഗളൂരുവിലെ പച്ചക്കറി മൊത്തക്കച്ചവടക്കാർ പറഞ്ഞു.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts