മാലിന്യം ശേഖരിക്കുന്ന വണ്ടികളുടെ കൃത്യതയില്ലായ്മ; ആപ്പുമായി കോർപ്പറേഷൻ

ബെം​ഗളുരു; മാലിന്യം ശേഖരിക്കുന്ന വണ്ടികൾ കൃത്യമായ സമയത്ത് എത്താത്തതും വിവിധ സമയങ്ങളിൽ എത്തുന്നതും, ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതും ബെം​ഗളുരു നിവാസികളെ വട്ടം കറക്കുന്നതാണ്.

എന്നാൽ മാലിന്യ ശേഖരണം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റുവാൻ ആപ്പുമായി എത്താൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ.

ആപ്പ് നിർമ്മിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞതായി വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യൽ കമ്മീഷ്ണർ ഹരീഷ് കുമാർ അറിയിച്ചു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ആർഎഫ് ഐഡി സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ആപ്പ് എത്തുന്നതോടെ നിലവിലുള്ള മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നി​ഗമനം.

മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിലവിൽ ആർഎഫ് ഐഡി സംവിധാനം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, എന്നാൽ വ്യാപകമായ പരാതികളെ തുടർന്ന് ഇവ പരിശോധിക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് പ്രായോ​ഗിക ബു​ദ്ധിമുട്ടുകളുണ്ട് .

ഇതോടെ ആപ്പുമായി എത്താൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ. പുത്തൻ ആപ്പ് വരുന്നതോടെ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്നതാണ് നേട്ടം.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
[masterslider id="10"]

Related posts