ദീപ്-വീറിനെ ട്രോളിയ കേന്ദ്രമന്ത്രിയ്ക്ക് ചുട്ടമറുപടിയുമായി താരാധകര്‍!

ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപികയുടെയും രണ്‍വീറിന്‍റെയും.

എന്നാല്‍, വിവാഹത്തിന് കാത്തിരുന്നതിനേക്കാള്‍ ഇരട്ടി ദൈര്‍ഘ്യമാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ കാണാനായുള്ള ആരാധകരുടെ കാത്തിരിപ്പിന്.

വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതല്ലാതെ ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

എന്നാലിപ്പോള്‍, ചിത്രങ്ങള്‍ക്കായി ഇത്രയും നീണ്ട കാത്തിരിപ്പ് നല്‍കിയ നവദമ്പതികളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ഒരസ്ഥികൂടത്തിന്‍റെ ചിത്രമാണ് സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഒരുപാട് നേരം ദീപ്‌വീര്‍ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍’- ചിത്രം പങ്ക് വെച്ചുക്കൊണ്ട് മന്ത്രി കുറിച്ചു.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

മന്ത്രിയുടെ സെന്‍സ് ഓഫ് ഹ്യൂമറിനെ പുകഴ്ത്തി ധാരാളം കമന്‍റുകള്‍ വന്നെങ്കിലും ഏറെ ശ്രദ്ധ ആകര്‍ഷിച്ചത് ദീപ്-വീര്‍ ആരാധകന്‍റെ മറുട്രോളാണ്.

‘ദീപികയെ കര്‍ണിസേന തുരത്തിയപ്പോള്‍ കാത്തിരുന്ന നിങ്ങള്‍ക്ക് ഇപ്പോഴും അതിന് സാധിക്കും’ എന്നായിരുന്നു ആരാധകന്‍റെ കമന്‍.റ് ഇറ്റലിയിലെ ലേക് കോമോയില്‍ നടന്ന ചടങ്ങില്‍ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കരുതെന്ന് ഇരുവരും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമെ പങ്കുവെക്കുകയുള്ളൂ എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

ആറു വർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽ നിന്നു തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾക്കായി മുംബൈയിലും ബെംഗളുരുവിലുമായി വിവാഹവിരുന്ന് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
[masterslider id="10"]

Related posts

Click Here to Follow Us