ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് സുക്കര്‍ബര്‍ഗ്

ഐഫോണും ഐപാഡും അടക്കം ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഫേസ്ബുക്ക് ജീവനക്കാരെ വിലക്കി സുക്കര്‍ബര്‍ഗ് . ഇത് സംബന്ധിച്ച് ശക്തമായ നിര്‍ദേശം  ഫേസ്ബുക്കില്‍ നടപ്പിലാക്കി വരുന്നു എന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

അടുത്തിടെ ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച് ആപ്പിള്‍ മേധാവി ടിം കുക്കിന്‍റെ പ്രതികരണമാണ് സുക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചത് എന്നാണ് സിലിക്കണ്‍വാലിയിലെ വര്‍ത്തമാനം.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍പ്പെട്ട  ഫേസ്ബുക്കിനെക്കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ ആപ്പിള്‍ തലവന്‍ ടിം കുക്ക് പ്രതികരിച്ചത്. ഇത്തരം ഒരു വിവാദത്തിന്‍റെ സമയത്ത് താങ്കളാണ് ഫേസ്ബുക്ക് മേധാവിയായിരുന്നെങ്കില്‍ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഇത്തരം ഒരു വിവാദമേ ഉണ്ടാകില്ലെന്നാണ് ഇതിന് കുക്ക് നല്‍കിയ മറുപടി. ഈ പ്രതികരണം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സുക്കര്‍ബര്‍ഗ് കടുത്ത തീരുമാനങ്ങളുമായി രംഗത്ത് എത്തിയത്.

ഫേസ്ബുക്കിലെ മാനേജ്മെന്‍റ് തലത്തിലുള്ളവര്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍റെ നിര്‍ദേശം.

എന്നാല്‍ ഫേസ്ബുക്കിനെ ലക്ഷ്യം വച്ച് ടിം കുക്ക് ഇത് ആദ്യ തവണയല്ല ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് എന്നതാണ് പ്രധാന കാര്യം.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

മുന്‍പ് ഫേസ്ബുക്കിനെ അതിന്‍റെ സ്വകാര്യത നിയന്ത്രണത്തിന്‍റെ പേരില്‍ ടിം കുക്ക് വിമര്‍ശിച്ചിരുന്നു. 2014 ല്‍ ഫേസ്ബുക്ക് സൗജന്യമാണെന്നത് ഒരു ബാധ്യതയാണെന്ന തരത്തിലും ടിം കുക്ക് പ്രതികരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts