ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ

ബെം​ഗളുരു; ന​ഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊ​ഗ സ്വദേശി സന്ദീപ്(34) പിടിയിലായി.

സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെം​ഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ജോലി അന്വേഷിച്ച് ന​ഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് ശേഷം 10,000 രൂപ ഇയാൾ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു, തുടർന്നും ഭീഷണി കൂടി വന്നതോടെയാണ് യുവതി ​ഗത്യന്തരമില്ലാതെ പോലീസിൽ അറിയിച്ചത്.

പോലീസ് ഓഫീസറെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. സമാനമായ രീതിയിൽ ഇയാൾ പല പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് നി​ഗമനം.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts