ഒരു പെൺകുട്ടി അടക്കം 7 പേരെ കാണാനില്ല.

ബെംഗളൂരു: രണ്ട് വ്യത്യസ്ത കേസുകളിലായി,ആറ് കുട്ടികളും 21 കാരിയായ ഒരു സ്ത്രീയും അടക്കം ഏഴ് പേരെ നഗരത്തിൽ നിന്നും കാണാതായി.

ബഗലഗുണ്ടെ, സോളദേവനഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ആണ് രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബാഗലഗുണ്ടെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യകേസിൽ, 15 വയസ്സുള്ള മൂന്ന് ആൺകുട്ടികളെ ശനിയാഴ്ച രാവിലെ മുതൽ കാണാതായി.

  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!

അവർ ഹെസരഘട്ടമെയിൻ റോഡിലെ സൗന്ദര്യ ലേഔട്ട് ബാഗലഗുണ്ടയിലെ ശേഷാദ്രി ലേഔട്ട് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

മറ്റൊരു സംഭവത്തിൽ, സോളദേവനഹള്ളിയിലെ എജിബി ലേഔട്ടിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ താമസക്കാരായ ഒരു പെൺകുട്ടിയടക്കം12 വയസുള്ള മൂന്ന് കുട്ടികളെയും 21 വയസുള്ള ഒരു സ്ത്രീയെയും ഞായറാഴ്ച രാവിലെ മുതൽ കാണ്മാനില്ല.

കാണാതായവരുടെ വിവരങ്ങൾ പോലീസ് നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ട്. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍
[masterslider id="10"]

Related posts

Click Here to Follow Us