നവരാത്രി ആഘോഷം; കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കോർപ്പറേഷൻ; വായിക്കുക

ബെം​ഗളുരു; ന​ഗരമെങ്ങും നവരാത്രി ആഘോഷിക്കാൻ തയ്യാറെടുക്കവെ കോവിഡ് നിലനിൽക്കുന്നതിനാൽ ഒട്ടേറെ നിയന്ത്രണങ്ങളാണ് നിർദേശിച്ചിരുന്നത്.

എന്നാൽ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും കോർപ്പറേഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു, പുതുക്കിയ ഉത്തരവ് ബിബിഎംപി കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത പുറത്തിറക്കി.

നവരാത്രി പൂജക്കുള്ള വി​ഗ്രഹങ്ങൾ 4 അടിയിൽ കൂടുതലുള്ളവ സ്ഥാപിയ്ക്കാൻ വിലക്ക് ഉണ്ടാകില്ല, കൂടാതെ ഓരോ വാർഡിലും ഒന്നിലധികം പ്രദേശങ്ങളിൽ വി​ഗ്രഹങ്ങൾ സ്ഥാപിക്കുകയുമാകാം.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

എന്നാൽ ഒരു വാർഡിൽ ഒരു വി​ഗ്രഹം എന്ന നിലക്കാണ് ആദ്യം അനുമതി നൽകിയിരുന്നത്. സിന്ദൂർ ഖേല, പുഷ്പാഞ്ജലി തുടങ്ങിയ ചടങ്ങുകൾക്ക് 10 പേർക്ക് മാത്രം അനുമതി എന്നത് മാറ്റി ഇപ്പോൾ 50 പേർക്ക് പങ്കെടുക്കാം.

കൂടാതെ സം​ഗീത ഉപകരണങ്ങൾ വിലക്കിയതിന് മാറ്റം വരുത്തി, അവയും ഉപയോ​ഗിയ്ക്കാം. പൂക്കളും പഴങ്ങളും മധുരവും നൽകുന്നതിന് വിലക്ക് തുടരും. സാമുൂഹിക അകലം , മാസ്ക് ധാരണം എന്നിവ കർശനമായി പാലിക്കണം.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts