കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ; ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട് ബിബിഎംപി ചീഫ്.

ബെംഗളൂരു: ഇനി മുതൽ, എല്ലാ ശിശുരോഗവിദഗ്ദ്ധരും കുടുംബ ഡോക്ടർമാരും മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും കുട്ടികളിൽ ഇൻഫ്ലുവെൻസ പോലുള്ള അസുഖങ്ങളോ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനോ കോവിഡ് എന്ന് സംശയം തോന്നുന്ന ലക്ഷങ്ങളോ കണ്ടാൽ കെ പി എം പോർട്ടലിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ച് മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുൻപ് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

കോവിഡ് കേസുകളുൾ കണ്ടെത്തുന്നതിനായി ശരിയായ പേരും വിലാസവും മറ്റ് വിശദാംശങ്ങളും പോർട്ടലിൽ പരാമർശിക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. നിലവിലുള്ള എല്ലാ സർക്കാർ മാനദണ്ഡങ്ങളും അനുസരിച്ച് അത്തരം എല്ലാ കേസുകളും കോവിഡ് പരിശോധനയ്ക്ക് വിധേയമാണെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പരാമർശിച്ചിട്ടുണ്ട്.

മെഡിക്കൽ സ്ഥാപനങ്ങളിലേക്കോ ആശുപത്രികളിലേക്കോ റഫർ ചെയ്യപ്പെടുന്ന 10% ശിശുരോഗ കേസുകൾ ഉചിതമായ നിരീക്ഷണത്തിനായി കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അവർ പറഞ്ഞു. സോണൽ ബിബിഎംപി ടീമുകളുമായി ഏകോപിപ്പിച്ച് പോസിറ്റീവ് സാമ്പിളുകൾ വൈറസ് വകഭേധങ്ങൾ തിരിച്ചറിയുന്നതിനായി പരിശോധനകൾക്കായി അയയ്ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts