ബസവരാജ്‌ ബൊമ്മയ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ന്യൂ ഡൽഹി: പുതിയ കർണാടക മുഖ്യമന്ത്രി ശ്രി ബസവരാജ്‌ ബൊമ്മയ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അദ്ദേഹം നേരത്തെ തന്നെ സന്ദർശിച്ചിരുന്നു.

ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തിയ ബസവരാജ്‌ ബൊമ്മയ് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം തലസ്ഥാനത്തേക്കുള്ള ആദ്യ സന്ദർശനമാണിത്.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

പ്രധാന മന്ത്രിയുമായും മറ്റു പാർട്ടി നേതാക്കളുമായും ചർച്ച നടത്തിയതിനു ശേഷം സംസ്ഥാനത്തെ പുതിയ മന്ത്രി സഭ രൂപീകരിക്കുന്നതിന്റെ കൂടുതൽ വിശദംശങ്ങൾ പങ്കുവെക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us