ഓല യൂബർ ഓഫീസുകളിൽ മിന്നൽ റൈഡ്

ബെംഗളൂരു: ഓല, ഉബർ എന്നീ ഓൺലൈൻ ടാക്സി സേവന ദാതാക്കളുടെ ഓഫീസുകളിൽ ഗതാഗത വകുപ്പ് റെയ്ഡ് നടത്തി. പരിശോധന നടത്താൻ വകുപ്പ് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ശനിയാഴ്ചയും പരിശാധന തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോറമംഗലയിലെ ഓല ഓഫീസിലും മുരുകേഷ്‌പാളയയിലെ ഊബർ ഓഫീസിലും റെയ്ഡ് നടത്തിയതായി അധികൃതർ അറിയിച്ചു.

വാഹനങ്ങളുടെ ഇൻഷുറൻസ്, പൊലൂഷൻ, മറ്റു അനുമതി പത്രങ്ങൾ തുടങ്ങിയവ ഓരോ മൂന്നുമാസം കൂടുമ്പോഴും ആർടിഒയ്ക്ക് സമർപ്പിക്കണം എന്നാൽ ഈ സ്ഥാപനങ്ങൾ അത് കൃത്യമായി പാലിച്ചില്ല. അതോടൊപ്പം എച്.എസ്.ആർ ലേയൗട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന യൂബർ ഓഫീസ് ഗതാഗത വകുപ്പിന്റെ അനുമതിയില്ലാതെ മുരുകേഷ് പാളയയിലേക്കു മാറ്റി സ്ഥാപിച്ചിരുന്നു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഈ സ്ഥാപനങ്ങൾ ചട്ടപ്രകാരം മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ നടത്തിയതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ ഈടാക്കിയതിന് യാത്രക്കാരിൽ നിന്ന് പരാതികൾ ലഭിച്ചതായും അവർ പറഞ്ഞു. മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങി മറ്റ് ലംഘനങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിരുന്നു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
[masterslider id="10"]

Related posts