കോവിഡ് രോഗികൾക്കായി 500 ഐസിയു കിടക്കകൾ സ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ

ബെംഗളൂരു: ഓരോ ബി‌ ബി‌ എം‌ പി മേഖലയിലും കോവിഡ് രോഗികൾക്കായി 500 സിയു കിടക്കകൾ സ്ഥാപിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസറായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ കമ്മീഷണർ ഹർഷ പി എസ് നെ സംസ്ഥാന സർക്കാർ നിയമിച്ചു.

കിടക്കകളുടെ എണ്ണം  വർദ്ധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) ഫണ്ടുകൾ തങ്ങളുടെ ടീം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹർഷ മാധ്യമങ്ങളോട് പറഞ്ഞു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ 86 ഗുരുതര പരിചരണ വിഭാഗം കിടക്കകളുള്ള ഒരുമോഡുലാർ ഐസിയു യൂണിറ്റ് സ്ഥാപിക്കാൻ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മുന്നോട്ട് വന്നിട്ടുണ്ട് എന്ന് അദ്ദേഹംപറഞ്ഞു.

കുഷ്ഠരോഗ ആശുപത്രി, എപിഡെമിക് ഡിസീസ് ആശുപത്രി, ജയനഗർ ജനറൽ എന്നിവിടങ്ങളിൽ 69 ഐ സിയു കിടക്കകൾക്ക് ധനസഹായം നൽകുമെന്ന് മറ്റ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts