എ.സി.യിൽ നിന്ന് തീപടർന്ന് മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: എ.സി.യിൽ നിന്ന് തീപടർന്ന്
കോഴിക്കോട് സ്വദേശികളായ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. വീട്ടിലെ കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നാണ് സാരമായ പൊള്ളലേറ്റ് ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവർ മരിച്ചത്.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ ജോയ് അപ്പോഴേക്കും മരിച്ചിരുന്നു.

ഉടനെ തന്നെ അവിടെനിന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജോയി പോൾ മരിച്ചത്. അദ്ദേഹത്തിന് എഴുപതു ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ജോയ് പോൾ 15 വർഷം മുമ്പാണ് ബല്ലാരിയിലെത്തിയത്. ജിൻഡാൽ സ്റ്റീൽ പ്ലാന്റിലെ കരാർജോലികൾ ഏറ്റെടുത്തുനടത്തുന്ന പോൾ എച്ച്.ആർ. സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രഥമിക നിഗമനം. ഒരാഴ്ചമുമ്പ് എ.സി.യിലെ തകരാർ ടെക്‌നീഷ്യനെത്തി നന്നാക്കിയിരുന്നു. എന്നാൽ, എ.സി. പൂർണമായും പ്രവർത്തനസജ്ജമായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts