കൺമുൻപിൽ ബിയർ കയറ്റിവന്ന ലോറി കീഴ്മേൽ മറിഞ്ഞപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പോലും മറന്ന് ജനം ! വീഡിയോ കാണാം

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ് വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനിടെ വൈറലായി ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോ.

ചിക്കമംഗളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റേതാണ് വീഡിയോ.

ഏപ്രില്‍ 20നാണ് ചിക്കമഗളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയര്‍ ലോറി മറിഞ്ഞത്.

നഞ്ചൻഗുഡിലെ കിംഗ്ഫിഷര്‍ ഡിസ്റ്റിലറിയില്‍ നിന്നുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട ലോറി.

അപകട വിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയവര്‍ മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് മനസ്സിലാക്കിയതോടെ കൊവിഡ് പ്രൊട്ടോക്കോള്‍ പോയിട്ട് മുഖാവരണം പോലുമില്ലാതെ നിരവധിയാളുകളാണ് ഇവിടേക്ക് കൂട്ടമായി എത്തിയത്.

  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

കയ്യില്‍ ഒതുങ്ങാവുന്നതും പൊട്ടാത്ത കേസുകളുമായി നാട്ടുകാര്‍ തിക്കുംതിരക്കുമായി.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് അപകട സ്ഥലത്ത് ഉണ്ടായിരുന്നത്.

നഗരത്തിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബിയര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്.

വിവരമറിഞ്ഞ സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയെങ്കിലും ലോറിയിലുണ്ടായിരുന്ന പകുതിയിലധികം ബിയര്‍ ബോക്സുകള്‍ നാട്ടുകാര്‍ കൊണ്ടുപോയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts