നോർക്ക ഇൻഷ്യൂറൻസിനുള്ള അപേക്ഷകൾ സമർപ്പിച്ചു.

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി കമ്മറ്റിയുടെ  നേതൃത്വത്തിൽ സമാഹരിച്ച  നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളാകുവാനുള്ള 77 അപേക്ഷകൾ കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ , ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ്  , ജില്ലാ സെക്രട്ടറി പി .ശിവൻകുട്ടി , മണ്ഡലം സെക്രട്ടറി ഫിലിപ്പ് .എം .ടി  എന്നിവരുടെ നേതൃത്വത്തിൽ    നോർക്ക ഓഫീസിൽ സമർപ്പിച്ചു .നോർക്ക ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി .18 മുതൽ 70വയസ്സുവരെയുള്ള  മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ  മൂന്നു വർഷത്തേയ്ക്ക്  നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് .അപകടത്തെ തുടർന്ന്  മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ  സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക .
കർണാടക മലയാളി കോൺഗ്രസ്സിന്റെ എല്ലാ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും നോർക്ക ഇൻഷുറൻസ് കാർഡ് ലഭ്യമാക്കുവാനുള്ള അപേക്ഷകൾ സമാഹരിച്ചു വരുന്നതായി പ്രസിഡന്റ്
സുനിൽ തോമസ് മണ്ണിൽ പറഞ്ഞു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts