കന്നഡ നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : കന്നഡ സിനിമാ താരവും ബിഗ് ബോസ് മൽസരാർത്ഥിയുമായിരുന്ന ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി.

വിഷാദ രോഗം ഉണ്ടായിരുന്ന ജയശ്രിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചകഴിഞ്ഞ് ഒരു പുനരധിവാസ കേന്ദ്രത്തിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

താൻ വിഷാദത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും മറ്റും മുൻപ് നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'

തനിക്ക് സാമ്പത്തിക പ്രശ്നമില്ല എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് എന്നും നടി മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

യുവനടിയുടെ മരണം കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്, നിരവധി പേർ അനുശോചനം സന്ദേശം പങ്കുവച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ വിവാഹ വാർത്ത പുറത്ത്! പ്രഭാസുമായുള്ള പ്രണയകഥകൾക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങി അനുഷ്ക ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us