ബിരുദ കോളേജുകൾ സജീവമാകുന്നു: തുറന്നു പ്രവർത്തനം സങ്ക്രാന്തിക്ക് ശേഷം.

ബെംഗളൂരു: സംസ്ഥാനത്തെ ബിരുദ കോളേജുകൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനം.

ഇതിന്റെ മുന്നോടിയായി വൈസ് ചാൻസലർ മാരോട് റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. കോളേജുകൾ തുറക്കാനുള്ള തീയതി ജനുവരി 14ന് തീരുമാനിക്കും എന്ന് സർക്കാർ വക്താവ് അറിയിച്ചു.

ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾക്കായി കോളേജുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന തോടുകൂടി നഗരപരിധിയിൽ മാത്രം ഏകദേശം മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കോളേജിൽ എത്താൻ തയ്യാറെടുക്കുന്നത്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

അവസാന വർഷ വിദ്യാർഥികൾക്കായി കോളേജ് പ്രവർത്തനമാരംഭിച്ചത് വിജയകരമായി നടന്നു വരികയാണെന്നും ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് കൂടി കോളേജുകളിൽ എത്തി പഠനം തുടരാൻ സർക്കാർ നടപടികൾ എടുത്തു വരികയാണെന്നും മന്ത്രി അശ്വത് നാരായൺ പറഞ്ഞു.

അണു വ്യാപന നിയന്ത്രണത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും കോളേജ് പ്രവർത്തിക്കുകയെന്നും രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുട്ടികളെ കോളേജിലേക്ക് അയക്കാൻ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts