മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി

ബെംഗളൂരു: മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി മകൾ. മാണ്ഡ്യയിലാണ് സംഭവം നടന്നത്.

ഓൺ‌ലൈൻ ക്ലാസിൽ പങ്കെടുക്കാൻ പിതാവിന്റെ മൊബൈൽ ഫോൺ എടുത്ത പെൺകുട്ടി മറ്റൊരു സ്ത്രീക്കൊപ്പമുള്ള പിതാവിന്റെ വീഡിയോ ഫോണിൽ നിന്നും കണ്ടെത്തിയതോടെ മകൾ അത് അമ്മയെയും കാണിക്കുകയായിരുന്നു.

  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."

മറ്റൊരു സ്ത്രീയുമായി ഭർത്താവിന്  ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നു. എന്നാൽ അതിനുള്ള തെളിവൊന്നും ഭാര്യയുടെ പക്കലില്ലായിരുന്നു.

പക്ഷേ ഇപ്പോൾ ഭർത്താവിന്റെ ഫോണിൽ നിന്നും വീഡിയോ ലഭിച്ച സാഹചര്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ഭാര്യ. നാഗമംഗല താലൂക്കിലെ ആർ‌സി അഗഹാരയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us