പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഓട്ടോ, കാബ് യൂണിയനുകൾ; നഗരത്തിൽ സർവീസ് നടത്തില്ല

ബെംഗളൂരു: സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇരുപതോളം ഓട്ടോ, കാബ് യൂണിയനുകൾ. ഇന്ന് പണിമുടക്കിന് പിന്തുണയറിയിച്ച് ഓട്ടോ, കാബ് ഡ്രൈവർമാർ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

രാവിലെ പത്തിന് മാർച്ച് ആരംഭിക്കും. തുടർന്ന് ഫ്രീഡം പാർക്കിൽ ഒന്നിച്ചുകൂടി കുത്തിയിരുന്ന് പ്രതിഷേധിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ സർവീസ് നടത്തില്ലെന്ന് സമരത്തെ അനുകൂലിക്കുന്ന ഓട്ടോ, കാബ് യൂണിയനുകളിലെ ഡ്രൈവർമാർ അറിയിച്ചു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

മാർച്ച് മുതൽ മേയ് വരെ ലോക്ഡൗൺ കാലത്ത് കാബുകളും ഓട്ടോകളും സർവീസ് നടത്താൻ അനുമതിയില്ലായിരുന്നതിനാൽ ഒട്ടേറെ പേരുടെ വരുമാനം നിലച്ചിരുന്നു. ഇപ്പോൾ വായ്പ മുടങ്ങിയതിന്റെ പേരിൽ ബാങ്കുകൾ ഓട്ടോകളും ടാക്സികളും കൊണ്ടുപോവുകയാണെന്നും കർണാടക ഒല, ടാക്സി ഫോർ ഷുവർ ആൻഡ് ഊബർ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ വെളിപ്പെടുത്തി.

കാബ് ഡ്രൈവർമാർക്ക് രണ്ടു ലക്ഷംരൂപയും ഓട്ടോ ഡ്രൈവർമാർക്ക് ഒരു ലക്ഷംരൂപയും  പലിശരഹിത ലോൺ അനുവദിക്കുക, മൂന്നുമാസം ലോക്ഡൗൺ കാലത്തെ വാഹനവായ്പയുടെ പലിശ ഒഴിവാക്കുക, വാഹനങ്ങൾ പിടിച്ചെടുക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകുക, കോവിഡ് ബാധിച്ച് മരിച്ച ഡ്രൈവർമാരുടെ കുടുംബങ്ങൾക്ക് 25,000 രൂപവീതം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഓട്ടോ, കാബ് ഡ്രൈവർമാർ ഉന്നയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts