17,18,19 തീയതികളിൽ നമ്മ മെട്രോ സർവീസിന് നിയന്ത്രണം

ബെംഗളൂരു: ഈ മാസം 17,18, 19 തീയതികളിൽ നമ്മ മെട്രോ ഗ്രീൻ ലൈനിലെ പാത ദീർഘിപ്പിക്കലുമായി ബന്ധപ്പെട്ട് യെലച്ചനഹള്ളിക്കും ആർ.വി. റോഡ് മെട്രോ സ്‌റ്റേഷനും ഇടയിൽ സർവീസുണ്ടാകില്ല.

യെലച്ചനഹള്ളിയിൽ നിന്ന് അഞ്ജനപുരയ്ക്കുള്ള പാതയുടെ അവസാനഘട്ട സുരക്ഷാപരിശോധനകൾ നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കുന്നതെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു.

  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

യെലച്ചനഹള്ളി -നാഗസാന്ദ്ര ഗ്രീൻലൈനിൽ അഞ്ജനപുര വരെയാണ് പാത ദീർഘിപ്പിക്കുന്നത്. നിയന്ത്രണമുള്ള ദിവസങ്ങളിൽ നാഗസാന്ദ്രയിൽനിന്ന് ആർ.വി. റോഡ് വരെ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ സർവീസുണ്ടാകും.

നവംബർ 18,19 തീയതികളിലായിരിക്കും യെലച്ചനഹള്ളിയിൽ നിന്ന് അഞ്ജനപുരവരെയുള്ള പാതയുടെ സുരക്ഷാ പരിശോധന നടക്കുക. നാഗസാന്ദ്രയിൽ നിന്ന് യെലച്ചനഹള്ളിവരെ നവംബർ 20 മുതൽ പതിവുപോലെ സർവിസ് തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us