കോവിഡ് കാലത്ത് ജോലി ചെയ്ത ബി.എം.ടി.സി. ജീവനക്കാർക്കും ബന്ധുക്കൾക്കും ഒരു സർപ്രൈസ് സമ്മാനം;നൽകുന്നതോ ഒരു മലയാളിയുടെ സ്ഥാപനം.

ബെംഗളൂരു: നഗരത്തിൽ കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജോലി ചെയ്ത ബി.എം.ടി .സി.ഡ്രൈവർമാർ കണ്ടക്ടർമാർ എന്നിവർക്കും അവരുടെറ്റ അടുത്ത ബന്ധുക്കൾക്കും ഒരു സർപ്രൈസ് സമ്മാനം.

മലയാളിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രമോട്ടറായ ബിഡദിയിലെ വണ്ടർലാ അമ്യൂസ്മെൻ്റ് പാർക്കിലേക്കുള്ള സൗജന്യ പാസാണ് ജീവനക്കാർക്കും അടുത്ത 3 ബന്ധുക്കൾക്കും ലഭിക്കുക.

മാർച്ച് – ഏപ്രിൽ മാസത്തിൽ ജോലി ചെയ്ത അനുയോജ്യരായവരെ കണ്ടെത്താൻ ബി.എം.ടി.സി.ഹെഡ് ഓഫീസിൽ നിന്നും എല്ലാ ഡിപ്പോകളിലേക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് നാമനിർദേശം നൽകേേണ്ടത്.

  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

ഈ മാസം 11നാണ് ഇവർക്ക് അവസരം.

9 മാസത്തോളം പൂട്ടിയിട്ടതിന് ശേഷം നവംബർ 9 നാണ് വണ്ടർല തുറന്ന് പ്രവർത്തിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, അറ്റൻറർമാർ, ഡെലിവറി എക്സിക്യൂട്ടീവ്സ്, പത്രാധിപർ, ആംബുലൻസ് ഡ്രൈവർമാർ, ബി.ബി.എം.പി, ബി.എം.ടി.സി എന്നിവർക്കാണ് ഈ മാസം 12 വരെ ക്ഷണിക്കാൻ ആണ് വണ്ടർലായുടെ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us