കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ ദർശനെതിരേ കേസ്

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ ദർശനെതിരേ കേസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടൻ ദർശനെതിരേ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.) കേസെടുത്തത്.

ദുരന്തനിവാരണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ബി.എം.പി. കമ്മിഷണറുമായ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം ആർ.ആർ. നഗർ ബി.ജെ.പി. സ്ഥാനാർഥി മുനിരത്നയ്ക്കു വേണ്ടിയായിരുന്നു ദർശൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

പ്രചാരണത്തിന്റെ വീഡിയോയും ചിത്രങ്ങളും തെളിവായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ഒരുവർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മഞജുനാഥ പ്രസാദ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ മൂന്നുദിവസത്തിനിടെ പ്രചാരണം നടത്തിയവർക്കെതിരേ ബി.ബി.എം.പി. 15 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒക്ടോബർ 30-ന് നാല് ബി.ജെ.പി.ക്കാർക്കെതിരേയും മൂന്നു കോൺഗ്രസുകാർക്കെതിരേയും 31-ന് നാല് ബി.ജെ.പി.ക്കാർക്കെതിരേയും ഒരു കോൺഗ്രസുകാരനെതിരേയും മറ്റുള്ള പാർട്ടികളിലുള്ള രണ്ടുപേർക്കെതിരേയും ഞായറാഴ്ച വൈകിട്ടുവരെ ദർശനെതിരേയുമാണ് കേസെടുത്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts