കോവിഡ് പ്രതിരോധത്തിന് കാശില്ലെങ്കിലെന്താ ? മുൻ പ്രധാനമന്ത്രിക്ക് 60 ലക്ഷത്തിൻ്റെ എസ്.യു.വി.നൽകി സർക്കാർ.

ബെംഗളൂരു : കോവിഡ് പ്രതിരോധത്തിന് കാശ് കണ്ടെത്താൻ പല വഴികൾ തേടുകയാണ് കർണാടക സർക്കാർ.

അതേ സമയം മുൻ പ്രധാനമന്ത്രിയും രാജ്യസഭാ എം.പി.യും ജനതാദൾ എസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡക്ക് 60 ലക്ഷം രൂപയുടെ വോൾവോ എസ്.യു.വി അനുവദിച്ചിരിക്കുകയാണ് സർക്കാർ.

76 ലക്ഷം രൂപ വില വരുന്ന വോൾവോ എക്സ് സി 60, വണ്ടി നികുതി ഇളവോടെ വാങ്ങിയപ്പോൾ ആണ് 60 ലക്ഷം വിലയായത്.

  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ

സംസ്ഥാന മന്ത്രിമാർക്കും രാജ്യസഭാ – ലോക്സഭാ എം പിമാർക്കും വേണ്ടി വാങ്ങുന്ന വാഹനത്തിൻ്റെ വില 22 ലക്ഷം കടക്കാൻ പാടില്ല എന്നാണ് ചട്ടമെങ്കിലും ദേവഗൗഡയുടെ പ്രായം മാനിച്ച് ഇത്ര വില കൂടിയ വണ്ടി മുഖ്യമന്ത്രിയുടെ അനുമതിയോടെ ധനവകുപ്പ് നൽകുകയായിരുന്നു.

മുഖ്യമന്ത്രി യെദിയൂരപ്പയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഉപയോഗിക്കുന്നത് 40 ലക്ഷം വില വരുന്ന ടെയോട്ട ഫോർച്ചുണർ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us