ഒരു പോലീസുകാരൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു;ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം ആറായി.

ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരു പോലീസുകാരൻകൂടി നഗരത്തിൽ മരണപ്പെട്ടു.

പോലീസ് കൺട്രോൾ റൂമിലെ എസ് ഐ ആയിരുന്ന ഇദ്ദേഹം. അത്തിബല്ലെ സ്വദേശിയാണ്.

59-വയസായിരുന്നു.ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം ആറായി.

പനിയെ തുടർന്ന് ജൂലായ് നാല് മുതൽ ഇദ്ദേഹം അവധിയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ജൂലൈ ഒമ്പതിനാണ് അത്തിബല്ലെയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മറ്റു പോലീസുകാരുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

നഗരത്തിൽ 450 പോലീസുകാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് കർശനമായി നിർദേശം നൽകിയിട്ടും പോലീസുകാർക്കിടയിൽ രോഗവ്യാപനം കൂടുന്നത് പോലീസുകാരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം വരുന്നത് പരമാവധി കുറയ്ക്കണമെന്ന് പോലീസ്കാരോട് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഒരു കാരണവശാലും സ്റ്റേഷനുപുറത്ത് ഡ്യൂട്ടി നൽകരുതെന്നും നിർദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us