കോവിഡ് കെയർ സെൻ്ററുകളിലേയും ആശുപത്രികളിലെയും കിടക്ക ഒഴിവ് കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു.

ബെംഗളൂരു : സ്വന്തം താമസ സ്ഥലത്തിന് സമീപം തന്നെ കോവിഡ് രോഗികൾക്ക് ആശുപത്രികളിലെയും കോവിഡ് കെയർ സെന്ററുകളിലെയും കിടക്ക ഒഴിവ് കണ്ടെത്താൻ സഹായിക്കു ന്ന മൊബൈൽ ആപ്പ് അടുത്ത ആഴ്ച ഇറങ്ങിയേക്കും.

അധികൃതർ അറിയിക്കുന്നത് പ്രകാരം ആപ്പിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഡാറ്റ ശേഖരണം അവസാന ഘട്ടത്തിലാണ് .

നഗരത്തിൽ കോവിഡ് ബാധിച്ചയാളുടെ താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിൽ നൽകുന്നതോടെ കിടക്ക ഒഴിവുള്ള ആശുപ്രതികളോ കെയർസെന്ററുകളോ കണ്ടെത്താനാകും എന്നതാണ് ഈ ആപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.

  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം

ആപ്പ് ഉപയോഗിക്കുന്നവർക്കു സംശയ നിവാരണത്തിനായി കോൾ സെന്ററുകൾ ഏർപ്പെടുത്താൻ സോണൽ ലെവലിൽ ഉള്ള എല്ലാ ഓഫിസർമാർക്കും ബിബി എംപി നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന കോവിഡ് വാർ റൂമി ന്റെ നേതൃത്വത്തിൽ ഇതര ജില്ലകളിലെ രോഗികൾക്കായും സമാന ആപ്പ്  വികസിപ്പിക്കാൻ പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us