കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ, നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം കുറയുന്നു.

ബെംഗളൂരു: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും നഗരത്തിനു ആശ്വാസമായി കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു വരുന്നു.

ജൂൺ 25 ന് ബി ബി എം പി പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം 512 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ബെംഗളൂരു നഗരത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ ബുള്ളറ്റിൻ പ്രകാരം അത് 495 ആയി കുറഞ്ഞിട്ടുണ്ട്. 17 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ സാധാരണ നിലയിലേക്ക് തിരിച്ചു വന്നതിനാലാണ് അകെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ കുറവുണ്ടായത്.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

65 കണ്ടൈൻമെന്റ് സോണുകളാണ് ഇതുവരെ സാധാരണഗതിയിലേക്ക് തിരിച്ചെത്തിയത്.

ബി ബി എം പി സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുള്ളത്. ദാസറഹള്ളി സോണിലാണ് ഏറ്റവും കുറവുള്ളത്.

നിലവിൽ ഏതെല്ലാം സ്ഥലങ്ങളാണ് ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ളതെന്ന വിവരങ്ങൾ ഇപ്പോഴും ബി ബി എം പി പുറത്തുവിടുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts