നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും 5 കോവിഡ് മരണം.രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന;ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പുറത്തുനിന്നെത്തിയവർ ആരും ഇല്ല.

ബെംഗളൂരു : നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും 5  പേർ  കോവിഡ് ബാധിച് മരിച്ചു. 55 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു .

ഇതുവരെയായി ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ ഏറ്റവും ഉയർന്ന
സംഖ്യയാണിത്.

64,61,90 വയസുള്ള മൂന്ന് പുരുഷന്മാരും 70,39വയസുള്ള രണ്ട് സ്ത്രീകളുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്.

ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 44 ആയി.

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 14 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സും 18 പേർ സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷനും
ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്യത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.

17 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച
രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്  രോഗം പിടിപെട്ടിട്ടുള്ളത്.

രോഗം ബാധിച്ച ഒരാൾ കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കോൺടാക്ട് ആണ്.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

അസുഖം സ്ഥിരീകരിച്ചവരിൽ 5
പേരുടെ കോൺടാക്ട്  വിവരങ്ങൾ ലഭ്യമായിട്ടില്ല.ട്രേസിങ്
നടന്നു കൊണ്ടിരിക്കുന്നു.

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us