പ്രശസ്ത സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത മലയാള സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്‌ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്‌പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.

മലയാള സിനിമാ പിന്നണി ഗായകൻ എംജി ശ്രീകുമാർ, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവർ ഭർതൃ സഹോദരങ്ങൾ ആണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ. രാജാകൃഷ്ണൻ, കാർത്തിക എന്നിവർ മക്കളാണ്. കഥാകാരിയും നർത്തകിയും ചിത്രകാരിയുമായ പത്മജ എം.ജി. രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ചില ലളിതഗാനങ്ങൾ രചിച്ചിട്ടുമുണ്ട്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

മിസ്റ്റർ ബീൻ എന്ന ചിത്രത്തിൽ മകൻ രാജാകൃഷ്ണൻ ഈണമിട്ട പാട്ടുകൾക്ക് വരികളെഴുതി മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചു. ഗാനരചനക്ക് പുറമേ ചിത്രകാരി കൂടിയാണ് പത്മജ രാധാകൃഷ്ണൻ. എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ പ​ദ്മ​ജ എ​ഴു​തി 2017ല്‍ ​പു​റ​ത്തി​റ​ങ്ങി​യ “നി​ന്നെ ഞാ​ന്‍ കാ​ണു​ന്നു’ എ​ന്ന ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts