ഭയപ്പെട്ടത് സംഭവിച്ചില്ല;കർണാടകയെ തൊടാതെ നിസർഗ അതിർത്തി കടന്നു

ബെംഗളൂരു : നിസർഗ ചുഴലിക്കാറ്റ് കർണാടക അതിർത്തി കടന്നു പോയതായി ഔദ്യോഗിക വൃത്തങ്ങൾ ഇന്ന് അറിയിച്ചു .

മഴയും അതിശക്തമായ കാറ്റും ഉണ്ടായെങ്കിലും ചുഴലിക്കാറ്റ് കർണാടകയിൽ ഒരിടത്തും ബാധിക്കപ്പെട്ടിട്ടില്ല

“നിസർഗ കർണാടക കടന്നുപോയി . എവിടെയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവ് കിട്ടിയിട്ടില്ല” എന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാർ പറഞ്ഞു .

“ശക്തമായ മഴ നമ്മൾ പ്രതീക്ഷിച്ചിരുന്നു . അതിനാൽ തന്നെ ഡെപ്യൂട്ടി കമ്മിഷണർമാരെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നു . മൽസ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us