ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിനെ കന്നഡ രക്ഷണെ വേദിഗെ പ്രവർത്തകർ ആക്രമിച്ചു.

ബെംഗളൂരു : കഴിഞ്ഞ ശനിയാഴ്ച രാത്രി സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ വച്ച് നടന്ന സംഘർഷത്തിൽ ഡാനിയേൽ (36) എന്ന ടെക്കിക്ക് പരിക്കേറ്റു. വിഷയം  ബാഗ്ലൂർ മിറർ  റിപ്പോർട്ട്  ചെയ്യുന്നതിങ്ങനെ. മെട്രോ  സ്‌റ്റേഷനിൽ  നടക്കുന്ന  ഫുഡ്  ഫെസ്റ്റിവൽ  ആണ്  രംഗം, ഇംഗ്ലീഷ്  പാട്ടുകളും  ഇംഗ്ലീഷ്  ബോർഡുകളും  അവിടെ  വച്ചിട്ടുണ്ട്. ഇംഗ്ലീഷ്  പാട്ടുകൾ  നിർത്തണമെന്നും  ബോർഡുകൾ  നീക്കം  ചെയ്യണമെന്നും  ഒരു വിഭാഗം  കെ  ആർ  വി  പ്രവർത്തകർ  ആവശ്യപ്പെട്ടു. മാത്രമല്ല  പരിപാടിയുടെ  സംഘാടകരും  ഇംഗ്ലീഷിലായിരുന്നു  സംസാരിച്ചിരുന്നത്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

അവിടെ  കൂട്ടുകാരുമൊത്ത്  ഭക്ഷണം  കഴിച്ചിരുന്ന  ഡാനിയേൽ  ഈ  വിഷയത്തിൽ  ഇടപെടുന്നു. മഞ്ചുനാഥി നേതൃത്വത്തിൽ അൻപതോളം  വരുന്ന  കെ ആർ വി  പ്രവർത്തകൾ  ഡാനിയേലിനെ  ആക്രമിച്ചു. മഞ്ചുനാഥ് ഡാനിയേലിനെ പിന്നിൽ നിന്ന് തലക്ക് തൊഴിക്കുകയും നിലത്തു വീണ ഡാനിയേലി ന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകുകയും  ചെയ്തു .എന്നാൽ അക്രമികൾ നിർത്താനുള്ള ഭാവത്തിൽ അല്ലായിരുന്നു. കൈ  പിന്നിലേക്ക്  കെട്ടി  മേൽ കുപ്പായം ഊരി. പബ്ലിക്കിന്റെ  മുന്നിൽ  വച്ച്  പാൻറ്  ഈരാനുള്ള  ശ്രമം  നടത്തി.

ഭാഗ്യം  കൊണ്ട്  ഒരു  പോലീസ്  നിരീക്ഷണ  വാഹനം  അത് വഴി  കടന്ന്  വരികയും  പ്രശ്നത്തിൽ  ഇടപെട്ട്, മഞ്ചുനാഥിനെ  ബൈപ്പനഹള്ളി  പോലീസ്  കസ്റ്റഡിയിൽ  എടുക്കുകയും  ചെയ്തു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

മഞ്ചുനാഥും  ഡാനിയേലും  പരസ്പരം  പരാതി  നൽകിയിട്ടുണ്ട്.കെ  ആർ  വി യുടെ   മീറ്റിംഗ്  കഴിഞ്ഞു  വരികയായിരുന്ന  മഞ്ചുനാഥ്  കന്നഡയല്ലാത്ത  പാട്ട് വച്ചത്  കാണുകയും  അത്  ചോദ്യം  ചെയ്തപ്പോൾ  ഡാനിയേൽ ഹെൽമെറ്റ്  കൊണ്ട്  തന്നെ  അക്രമിച്ചു  എന്നാണ്  മഞ്ചുനാഥ്  പരാതിയിൽ  പറഞ്ഞിരിക്കുന്നത്.

രണ്ടു പേർക്കെതിരേയും  വിവിധ  വകുപ്പുകൾ  പ്രകാരം  കേസെടുത്തിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts